പത്താം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു അത്. ഒരു വീക്കിലിയില്‍ പോസ്ടലായി ഇംഗ്ലിഷ് പഠിക്കുവാനുള്ള ഒരു പരസ്യം കണ്ടു. കോട്ടയത്തുള്ള പ്രകാശ് കോളേജിന്റെ പരസ്യമായിരുന്നു. കൂടുതല്‍ അറിയാന്‍ അവര്ക്കു ഒരു kഅത്ത് അയച്ചു. മറുപടി കിട്ടി ഒപ്പം ഒരു അപേക്ഷാ ഫോറവും. ഇരുനൂര്‍ രൂപയായിരുന്നു ഫീ എന്നാണു എന്റെ ഓര്‍മ. ഫീ മണി ഓര്‍ഡര്‍ ആയി അയച്ചു കോഴ്സിനു ചേര്ന്നു. 2൦-30 പേജുകള്‍ വരുന്ന ഇരുപത്തന്ജോളം ബുക്കുകള്‍. ഒന്നോ രണ്ട്ടോ ബുക്കുകളായി പോസ്റ്റില്‍ വരും. ഓരോബുക്കിന്റെയും അവസാനത്തില്‍ കൊടുത്തിരിക്കുന്ന പരീക്ഷ എഴുതി പോസ്റ്റില്‍ അവര്ക്കു അയച്ചു കൊടുക്കണം. അവര്‍ അത് പരിശോദിച്ചു ആവശ്യമായ തിരുത്തലുകള്‍ വരുത്തി തിരിച്ചു അയച്ചു തരും. ഞാന്‍ വളരെ ആത്മാര്‍തമായി തന്നെ ഓരോ excercise ഉം പരീക്ഷകളും ചെയ്തു. sslc പരീക്ഷ ആകുമ്പോഴേക്കും ഇരുപതോളം ബുക്കുകള്‍ കമ്പ്ലീറ്റ് ചെയ്തു. നാലാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെ പഠിച്ച ഇന്ഗ്ലിഷിനേക്കാളുമ് എനിക്ക് ഇംഗ്ലീഷ് മനസ്സിലായത് ഈ ആരുമാസക്കാലത്ത്തിലായിരുന്നു. sslc ക്ക് ഇന്ഗ്ലിഷില്‍ കരകയറാന്‍ സഹായിച്ചത് പ്രകാശ് കോളേജിന്റെ ഈ പോസ്റല്‍ ഇംഗ്ലീഷ് കൊഴ്സായിരുന്നു എന്ന് നന്ദിയോടെ സ്മരിക്കുന്നു.
ഞാന്‍ അവിടെ നിര്‍ത്തിയില്ല. പ്രീഡിഗ്രീക്ക് പഠിക്കുമ്പോള്‍ ഞാന്‍ The Hindu പതിവായി വാങ്ങും. ടൌണില്‍ നിന്നു വരുമ്പോള്‍ ദ ഹിന്ദു വാങ്ങി സയ്ക്കിളിന്റെ പിറകില്‍ വച്ചു വരുമ്പോള്‍ ചിലരെന്കിലും പുച്ച്ചത്ത്തോറെ നോക്കാരുന്ടു. ഞാന്‍ അത് ഗൌനിക്കാറില്ല. ആദ്യമൊക്കെ ഇതു വായിച്ചാല്‍ കാര്യമായി മനസ്സിലാകില്ലെന്കിലും ഞാന്‍ വായിക്കും. മലയാളം പത്രങ്ങളും വായിക്കുന്നത് കൊണ്ടു ഏകദേശം ഐഡിയ കിട്ടും.
വോകാബുലരി ആയിരുന്നു മറ്റൊരു പ്രശ്നം. അതിന് ഒരു ഡിക്ഷനറി വാങ്ങി . രാമലിന്ഗം പിള്ളയുടെ ഇംഗ്ലീഷ് മലയാളം ഡിക്ഷനറി. ഇംഗ്ലീഷ് ബുക്കിലെ അറിയാത്ത ഓരോ വാക്കിനു മുകളിലും മലയാളത്തില്‍ അര്‍ത്ഥം എഴുതി വെക്കും. അപ്പോഴേക്കും വാക്കുകളുടെ അര്‍ത്ഥമാരിഞ്ഞാല്‍ കാര്യം മനസ്സിലാകും എന്ന നിലയില്‍ എത്തിയിരുന്നു.
ജനറല്‍ ആയിട്ടുള്ള ഇംഗ്ലീഷ് വായന തുടര്‍ന്നു. ദ വീക്ക്, ഇന്ത്യ ടുഡേ തുടങ്ങി ഇന്ഗ്ലിഷിലുള്ള ബിസിനസ് മാഗസിന്‍ വരെ വായിക്കും. ഈ വായന എനിക്ക് ഒര്പാടു ഗുണം ചെയ്തെന്നു പറയേണ്ടതില്ലല്ലോ. ഇതുപോലെ വായിക്കാനുള്ള സാഹചര്യം സ്വയം ക്രിയേറ്റ് ചെയ്യാന്‍ കഴിഞ്ഞിരുന്നു. പക്ഷെ സംസാരിക്കുവാനും സംസാരിക്കുന്നത് ശ്രധിക്കുവാനുമുള്ള സാഹചര്യം കൂടുതല്‍ ലഭിച്ചില്ല. അതങ്ങനെ സ്വയം ഉണ്ടാക്കാന്‍ പറ്റില്ലല്ലോ. രണ്ടാമാതോരളുടെ സഹായം വേണം. പിന്നെ വല്ലപ്പോഴും ഒന്നു ശ്രമിച്ചു നോക്കാമെന്ന് വിചാരിച്ചാല്‍ നമ്മുടെ ജനങ്ങള്‍ സമ്മതിക്കുമോ. പിന്നെ ഞാന്‍ അവര്‍ക്കൊരു അഹമ്കാരിയാകും.
2008, ഡിസംബര്‍ 26, വെള്ളിയാഴ്ച
2007, സെപ്റ്റംബര്‍ 13, വ്യാഴാഴ്ച
ഒരു സഹായാഭ്യര്‍തന
ഒരു വയസ്സായ സ്ത്രീ. അവര്‍ക്ക് 2 വിധവകളായ പെണ്‍ മക്കള്‍. അവര്‍ 2 പേര്‍ക്കുമായി 3 പെണ്‍ കുട്ടികള്‍. ചുരുക്കത്തില്‍ ജീവിചിരിക്കുന്ന ആണ്‍ തരി ഒന്നുമില്ല. അവര്‍ താമസിക്കുന്നത് കഴുക്കോലുകള്‍ ദ്രവിച്ച് ചുമരുകള്‍ ഇടിഞ്ഞു വീഴാറായ താമസിക്കാന്‍ ഒട്ടും സുരക്ഷിതമല്ലാത്ത ഒരു വീട്ടില്‍. അതും സ്വന്തമല്ല.
കാര്യമായ വരുമാനമൊന്നും ഇല്ലാത്ത ഇവര്‍ അടുത്ത വീടുകളില്‍ വീട്ടുവേലകളില്‍ സഹയിചും പശിവിനെ വളര്‍തി പാല്‍ വിറ്റുമാണ് ഈ 6 അംഗ കുടുംബം നിത്യവിര്‍തി കഴിയുന്നത്. ഭാവിയിലെങ്കിലും ഒരു ആണ്‍ തുണ അദ്വാനിച്ച് കുടുംബം പുലര്‍തുമെന്ന ഒരു പ്രതീക്ഷക്കു പോലും വകയില്ല. വളര്‍ന്നു വരുന്ന 3 പെങ്കുട്ടികളുടെ ഭാവിയും വിവാഹ ചിലവുകളും ഇവരുടെ മുന്നില്‍ ഒരു ചോദ്യ ചിഹ്ന്നമാണ്. ഇത്തരം ഒരു സാഹചര്യതില്‍ അപകടാവസ്തയിലീരിക്കുന്ന അവരുടെ വീട് പുനര്‍നിര്‍മ്മിക്കുവാന്‍ അവര്‍ക്കവില്ലെന്ന് പറയേന്‍ഡതില്ലല്ലോ.
ഇവര്‍ക്കു ഒരു വീട് വെചുകൊടുക്കുവാന്‍ ഞങ്ങളുടെ നാടുമായി ബന്ദപ്പെട്ട് UAE-ല്‍ പ്രവര്‍ത്തിക്കുന്ന ഒരു പ്രാദേശിക സംങ്ഗടന തീരുമാനിച്ചു മുന്നിട്ടു ഇരങിയിരിക്കുകയാണ്. ഈ സംരംഭത്തില്‍ നിങ്ങളാല്‍ കഴിയുന്ന സഹായം ചെയ്തു തരുവാന്‍ വിനയപൂര്‍വം അപേക്ഷിക്കുന്നു.
UAE-ല്‍ ഉള്ളവര്‍ 050-3845995 എന്ന എന്റെ നംബറില്‍ വിളിക്കുകയോ padiyil-at-gmail.com എന്ന email -ല്‍ ബന്ധപ്പെടുകയോ ചെയ്യാം. മറ്റു രാജ്യങ്ങളില്‍ ഉള്ളവര്‍ email -ല്‍ ബന്ധപ്പെട്ടാല്‍ എങനെ സഹായം എത്തിക്കാം എന്നത് ചര്‍ച്ച ചെയ്യാം.
സ്നേഹപൂര്‍വ്വം
മുസ്തഫ.

2007, സെപ്റ്റംബര്‍ 10, തിങ്കളാഴ്ച
ഞാനും തുടങ്ങട്ടെ
മലയാളം ബൂലൊഗത്തിലേക്ക് ഞാനും കാലെടുത്തു വെക്കുന്നു. ഇതിനു പ്രചൊദനം നല്‍കിയ മരുഭൂമിയിലെ ഡാഫൊഡിലുകള്‍ക്ക് നന്ദി.
മലയാളം എഴുതും വായനയും ഒക്കെ കുറഞ്ഞു. അപ്പൊഴാണു അപ്രദീക്ഷിതമായി ഈ ഡാഫൊഡില്‍കളുടെ ഇടയില്‍ എത്തിചേരുന്നത്. (അതിനു കാരണമായ പപ്പേട്ടനേയും ഇവിടെ സ്മരിക്കട്ടെ). ഇപ്പൊള്‍ എന്റെ പ്രിയപ്പെട്ട മലയാളവുമായി കുറച്ചു കൂടി അടുക്കുന്നു എന്നൊരു തോന്നല്‍. ഒരു കുളിര്‍മ.
സാഹിത്യമൊന്നും അറിയില്ല. തമാശയും. വല്ലപ്പോഴും തമാശിക്കാമെന്ന് വെച്ചാല്‍ ആളുകള്‍ അതു കാര്യമാക്കും. അതാന്ണു എന്റെ ഒരു ദുര്യൊഗം.
അക്ഷരതെറ്റുകള്‍ ക്ഷമിക്കുക. മലയാളത്തിനെ നശിപ്പിക്കുകയാണെന്ന് മാത്രം പറയരുതു, ദയവായി.
നിങ്ങളുടെ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു.
സ്നേഹപൂര്‍വം
മുസ്തഫ

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)